video
play-sharp-fill

ആർ.ടി ഓഫിസിലെ കൈക്കൂലി: ഏജന്റുമാർക്കു നേരെ ചൂലെടുത്ത് ആർടിഒ; ലൈസൻസ് ഉടമകളുടെ മൊഴിയെടുക്കാൻ വിജിലൻസ്; അഴിമതിക്കാരെ തുരത്തി ആർ.ടി ഓഫിസ് ക്ലീനാക്കാൻ വിജിലൻസും ആർ.ടി ഓയും കൈ കോർക്കുന്നു

ആർ.ടി ഓഫിസിലെ കൈക്കൂലി: ഏജന്റുമാർക്കു നേരെ ചൂലെടുത്ത് ആർടിഒ; ലൈസൻസ് ഉടമകളുടെ മൊഴിയെടുക്കാൻ വിജിലൻസ്; അഴിമതിക്കാരെ തുരത്തി ആർ.ടി ഓഫിസ് ക്ലീനാക്കാൻ വിജിലൻസും ആർ.ടി ഓയും കൈ കോർക്കുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആർ.ടി ഓഫിസിലെ കൊടിയ അഴിമതിയ്ക്കും കൈക്കൂലിക്കും പിന്നാലെ ഓഫിസ് പരിസരത്തു നിന്നും ഏജന്റുമാരെ പുറത്താക്കാൻ ചൂലെടുത്ത് ആർ.ടിഓ. കോട്ടയം ആർ.ടിഒ ബാബു ജോൺ. ആർ.ടി ഓഫിസിനെ അഴിമതി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മുഴുവൻ ഏജന്റുമാരെയും ആർ.ടി ഓഫിസിൽ നിന്നു പുറത്താക്കുകയാണ് ഇപ്പോൾ ബാബു ജോൺ ലക്ഷ്യമിടുന്നത്. ഇതിനിടെ ആർ.ടി ഓഫിസിൽ അപേക്ഷകർക്ക് മാസങ്ങളായി അയച്ചു നൽകാതെ സൂക്ഷിച്ചിരുന്ന ആർ.സി ബുക്കുകൾ സംബന്ധിച്ചു വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഈ ആർസി ബുക്കുകളുടെ ഉടമകളെ വിളിച്ചു വരുത്തി കാര്യം അന്വേഷിക്കുന്നതിനാണ് വിജിലൻസ് സംഘം തീരുമാനിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസ് ലൈവ് സംഘം നടത്തിയ രഹസ്യ അഴിമതി വിരുദ്ധ ഓപ്പറേഷനെ തുടർന്നാണ് കഴിഞ്ഞ ദിവസം വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം ആർ.ടി ഓഫിസിൽ പരിശോധന നടത്തിയത്. തുടർന്ന് 6780 രൂപയും ഉടമസ്ഥർക്ക് അയക്കാതെ സൂക്ഷിച്ചിരുന്ന രേഖകൾ അടക്കമുള്ളവയും പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ആർ.ടി ഓഫിസിലെ അഴിമതി സംബന്ധിച്ചു അന്വേഷണം നടത്താൻ വിജിലൻസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ലൈസൻസ് അയച്ചു നൽകാതെ ഓഫിസിൽ സൂക്ഷിച്ചത് സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുക. ഇവിടെ സൂക്ഷിച്ചിരുന്ന ലൈസൻസിന്റെ ഉടമകൾ ഏതു രീതിയിലാണ് അപേക്ഷ നൽകിയത്, ഇവർ സ്വന്തം നിലയിൽ നൽകിയ അപേക്ഷകളാണോ, അപേക്ഷകൾ അയച്ചു നൽകാത്തത് സംബന്ധിച്ചു ഉടമകൾക്ക് വിശദീകരണം നൽകിയോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷണ വിധേയമാക്കുക. ഏജന്റുമാർ വഴി നൽകിയ അപേക്ഷകളിൽ എത്ര ദിവസത്തിനകം തീരുമാനം എടുത്തു തുടങ്ങിയ കാര്യങ്ങളും പരിശോധനയുടെ പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്.
ഇതിനിടെ അഴിമതി പ്രോത്സാഹിപ്പിക്കുന്ന ഏജന്റുമാരെ ആർ.ടി ഓഫിസിൽ നിന്നും പുറത്താക്കുമെന്ന് ആർ.ടിഒ ബാബു ജോൺ അറിയിച്ചു. അഴിമതിക്കാരെ പുറത്താക്കാൻ ചൂൽ വാങ്ങും. ഇത്തരക്കാർക്ക് ഒരു നിമിഷം പോലും ആർ.ടി ഓഫിസിൽ സ്ഥാനം അനുവദിക്കില്ല. ശക്തമായ നടപടികൾ ഇവർക്കെതിരെ ഉണ്ടാകും. രജിസ്‌ട്രേഷന്റെ ചുമതലയുണ്ടായിരുന്ന എഎംവിഐയെ ഈ ചുമതലയിൽ നിന്നും മാറ്റാനും തീരുമാനമായതായി ആർ.ടിഒ അറിയിച്ചു.

ആർ.ടി ഓഫിസിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്: നോട്ടുകൾ വരാന്തയിൽ വലിച്ചെറിഞ്ഞ് രക്ഷപെടാൻ ഉദ്യോഗസ്ഥരുടെ ശ്രമം; ഫയലുകൾക്കിടയിൽ ഒളിപ്പിച്ചത് 6780 രൂപ; അഴിമതിയിൽ മുങ്ങിക്കുളിച്ച് ആർ.ടി ഓഫിസ്; വിജിലൻസിനെ കണ്ട് എം.വി.ഐ ഇറങ്ങിയോടി; വിജിലൻസ് പരിശോധന നടത്തിയത് തേർഡ് ഐ ന്യൂസ് ലൈവിന്റെ രഹസ്യ ഓപ്പറേഷനെ തുടർന്ന്; കൈക്കൂലി വാങ്ങിയ ആർ.ടി.ഓ ഏജന്റ് കുടുങ്ങി; വീഡിയോ ഇവിടെ കാണാം

https://thirdeyenewslive.com/rt0/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group