കോട്ടയം കടനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തവും മറ്റു മാരകരോഗങ്ങളും പടരുന്നു; പ്രദേശവാസികൾ ആശങ്കയിൽ

Spread the love

കോട്ടയം: കടനാട്‌ പഞ്ചായത്തിലെ വാളികുളത്ത്‌ അനധികൃത പന്നിഫാം ഉണ്ടായിരുന്ന സ്ഥലത്തിന് സമീപമുള്ള വീടുകളില്‍ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ പടരുന്നതായി പരാതികൾ ഉയരുന്നു.

video
play-sharp-fill

കുട്ടികൾ ഉൾപ്പെടെയുള്ള ആളുകളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലന്നും വെള്ളം പരിശോധിക്കുകയോ തുറന്ന്‌ ഇട്ടിരിക്കുന്ന മാലിന്യടാങ്കില്‍ നിന്നും നിരവധി ഷുദ്രജീവികള്‍ മുട്ടയിട്ട്‌ പെരുകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

വയോധികനായ തോമസ്‌ മുണ്ടുപാലത്തിങ്കലിനെ മഞ്ഞപ്പിത്തം മൂലം അന്തിനാട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയവുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാത്ത ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറെയും പഞ്ചായത്ത്‌ അധികൃതര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ജനങ്ങള്‍ക്ക്‌ ഉണ്ടായ കഷ്‌ടനഷ്‌ടങ്ങള്‍ക്ക്‌ ഉത്തരവാദിയായ പഞ്ചായത്ത്‌ ഭരണകൂടം നഷ്‌ടപരിഹാരം നല്‍കണമെന്നും ബി.ജെ.പി. കടനാട്‌ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ജോഷി അഗസ്‌റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റെജി നാരായണന്‍ പ്രസംഗിച്ചു.