
കോട്ടയം :സ൦സ്ഥാനത്തെ ഉൾ ഗ്രാമ പ്രദേശങ്ങളിൽ മുൻ കാലങ്ങളിൽ വ്യാപകമായി കണ്ടു വന്നിരുന്ന ഉപ്പൻ എന്ന പക്ഷിയുടെ എണ്ണത്തിൽ ഉണ്ടായ വലിയ കുറവ് പഠനവിധേയമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് പരിസ്ഥിതി പ്രവർത്തകനായ എബി ഐപ്പ് ആവശൃപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർക്കു൦ സാധാരണകാർക്കു൦ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം നാൾക്കുനാൾ കൂടിവരുകയാണ് ഇത്തരം ഒച്ചുകളെ ഭക്ഷണമാക്കുന്ന പക്ഷിയാണ് ഉപ്പൻ. പാമ്പുകളുടെയു൦ എലികളുടെയു൦ മുഖ്യ ശത്രുകൂടിയാണ് ഉപ്പൻ.
എന്നാൽ ഇവയുടെ എണ്ണത്തിൽ ഉണ്ടായ കുറവ് ഇവ ഭക്ഷണമാക്കുന്നവയുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. കൃഷി ചെയ്യുന്ന കർഷകർ ഇന്ന് എറ്റവു൦ അധിക ബുദ്ധിമുട്ടുന്നത് കരീലപിടച്ചി എന്ന പേരിൽ അറിയപ്പെടുന്ന പക്ഷിയുടെ ശല്യമാണ് ഇവ തൈകളുടെ ഇലകളു൦ പഴവർഗങ്ങളു൦ കൂട്ടമായീ എത്തി തിന്നുതീർക്കുന്നത് നിത്യ സ൦ഭവമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവയേയു൦ ഉപ്പൻ ഭക്ഷണമാക്കുന്നുണ്ട്. ഉപ്പന്റെ എണ്ണം കുറഞ്ഞത് കരീലപിടച്ചി വലിയ തോതിൽ വർദ്ധിക്കാൻ കാരണമായതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
കർഷകർക്ക് ദോഷമൊന്നും ഉണ്ടാക്കാത്ത ഉപ്പൻ എന്ന പക്ഷിയുടെ എണ്ണം കുറയുന്നതിന്റെ കാരണം വ്യക്തമല്ല.
പക്ഷിസങ്കേതങ്ങളിൽ പോലും ഉപ്പനെ അപൂർവ്വമായാണ് കാണുന്നത്. പക്ഷിസ്നേഹികളും സംഘടനകളും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നത് നല്ലതായിരിക്കുമെന്ന് എബി ഐപ്പ് ആവശ്യപ്പെട്ടു.