നീറ്റ് യുജി കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ജൂലൈ 31 വരെ നീട്ടി; ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിന്

Spread the love

ഡൽഹി: നീറ്റ് യുജി കൗണ്‍സിലിങ് രജിസ്ട്രേഷൻ ജൂലൈ 31 വരെ നീട്ടി.

അഖിലേന്ത്യ എംബിബിഎസ്/ ബിഡിഎസ്/ ബിഎസ് സി നഴ്സിങ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട എംസിസി ഓണ്‍ലൈൻ കൗണ്‍സിലിങ് ഷെഡ്യുളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.

ജൂലൈ 31ന് ഉച്ചക്ക് 12 മണിവരെയാണ് രജിസ്റ്റർ ചെയ്യാനാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയക്രമം

അപേക്ഷ: ജൂലൈ 31 (ഉച്ച 12 വരെ)

ഫീസ് : ജൂലൈ 31 (വൈകീട്ട് 3 വരെ)

ചോയിസ് ഫില്ലിങ് : ജൂലൈ 31ന (രാത്രി 11.55ന് മുൻപ് പൂർത്തിയാക്കണം)

ആഗസ്റ്റ് 1, 2 തീയതികളില്‍ നീറ്റ് പ്രോസസിങ് നടപടി പൂർത്തിയാക്കി 3,4 തീയതികളിലായി അലോട്ട്മെന്റ് പ്രഖ്യാപിക്കും. വിശദമായ വിജ്ഞാപനം, കൂടുതല്‍ വിവരങ്ങള്‍ക്കും https://mcc.nic.in/ug സന്ദർശിക്കുക.

നീറ്റ് യുജി കൗണ്‍സിലിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ക്കുള്ള പ്രധാന ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി ചുവടെ നല്‍കുന്നു.

നീറ്റ് എഴുതിയ എല്ലാവർക്കും എം.സി.സി കൗണ്‍സലിങ്ങില്‍ പങ്കെടുക്കാൻ സാധിക്കുമോ?

ഇല്ല. നീറ്റ് യു.ജി 2025ല്‍ യോഗ്യത നേടിയവർക്ക് മാത്രമാണ് അവസരം. ജനറല്‍, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങള്‍ക്ക് 720 ല്‍ 144 (ഭിന്നശേഷിക്കാർക്ക് 127) ആണ് യോഗ്യതാ മാർക്ക്. എന്നാല്‍ ഒ.ബി.സി, എസ്.സി, എസ്.ടി (ഭിന്നശേഷിക്കാരടക്കം) വിഭാഗങ്ങള്‍ക്ക് 113 മാർക്ക് മതി.

കൗണ്‍സലിങ് പ്രക്രിയയില്‍ എത്ര ചോയ്സുകള്‍ നല്‍കാൻ സാധിക്കും? നല്‍കിയ ചോയ്സുകള്‍ പുനഃക്രമീകരിക്കാൻ സാധിക്കുമോ?

വിദ്യാർഥികളുടെ താല്‍പര്യമനുസരിച്ച്‌ എത്ര ചോയ്സുകള്‍ വേണമെങ്കിലും നല്‍കാം. ഓരോ റൗണ്ടിലും പ്രത്യേകം ചോയിസുകള്‍ നല്‍കേണ്ടതുണ്ട്. ചോയ്സുകള്‍ ലോക്ക് ചെയ്യുന്നതിനു മുൻപ് എത്ര തവണ വേണമെങ്കിലും മാറ്റംവരുത്താനും പുനഃക്രമീകരിക്കാനും സാധിക്കും.

എം.സി.സി കൗണ്‍സലിങ് വഴി പ്രവേശനം ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും എം.ബി.ബി.എസിന് ഒരേ ഫീസാണോ ?

അല്ല. പല സ്ഥാപനങ്ങളിലും ഫീസ് വ്യത്യസ്തമാണ്. എം.സി.സി വെബ്സൈറ്റിലെ ”പാർട്ടിസിപേറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡീറ്റെയില്‍സ് യു.ജി 2025 ” എന്ന ലിങ്ക് വഴി ഓരോ സ്ഥാപനത്തിലെയും ഫീസ്,ബോണ്ട് വ്യവസ്ഥകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ മനസ്സിലാക്കാം.

കൗണ്‍സലിങിന്റെ രണ്ടാം റൗണ്ടില്‍ ഒരു സീറ്റ് ലഭിച്ചാല്‍ വേണ്ടെന്നു വയ്ക്കാൻ സാധിക്കുമോ?

എം.സി.സി അലോട്ട്മെന്റില്‍ ആദ്യ റൗണ്ടില്‍ മാത്രമേ ഫ്രീ എക്സിറ്റ് ഉള്ളൂ. രണ്ടാം റൗണ്ടില്‍ സീറ്റ് ലഭിച്ചത് സ്വീകരിച്ചില്ലെങ്കില്‍ സെക്യൂരിറ്റി തുക നഷ്ടപ്പെടും. മാത്രമല്ല മൂന്നാം റൗണ്ടില്‍ പങ്കെടുക്കണമെങ്കില്‍ പുതിയ രജിസ്ട്രേഷൻ നടത്തി, ഫീസ് അടയ്ക്കണം.