കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം ; വിദേശത്തായിരുന്ന പിതാവിനെ നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്

Spread the love

കാസർഗോഡ് : കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കർണാടക കുടുക് സ്വദേശിയായ 48 കാരനാണ് പിടിയിലായത്.

video
play-sharp-fill

വിദേശത്തായിരുന്ന പ്രതിയെ പൊലീസ് വിളിച്ച് വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പത്താം ക്ലാസുകാരി കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രസവിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ഹോസ്ദുർ​ഗ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണമാണ് പെൺകുട്ടിയുടെ പിതാവിലേക്ക് എത്തിയത്. വിവാഹത്തിന് ശേഷമാണ് ഇയാൾ കാഞ്ഞങ്ങാടാണ് താമസം തുടങ്ങിയത്. പെൺകുട്ടി ​ഗർഭിണിയായതിന് ശേഷമാണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ പ്രസവ സമയത്ത് മാതാവും കൂടെയുണ്ടായിരുന്നു. എന്നാൽ മാതാവ് പൊലീസ് അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. പെൺകുട്ടി ആരോ​ഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ മജിസ്രേട്ടിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവാണെന്ന് പൊലീസ് ഉറപ്പിച്ചത്.