ആലപ്പുഴ പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ നിന്ന് കുഴിച്ചെടുത്ത ശരീരഭാഗങ്ങള്‍ വിശദ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി :ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജയ്‌നമ്മയുടേത് എന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച്

Spread the love

ആലപ്പുഴ: പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ നിന്ന് കുഴിച്ചെടുത്ത ശരീരഭാഗങ്ങള്‍ വിശദ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

video
play-sharp-fill

ശരീര അവശിഷ്ടങ്ങളുടെ ഡിഎന്‍എ അടക്കമുള്ള പരിശോധനകള്‍ നടത്തും.
ശരീര ഭാഗങ്ങള്‍ ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജയ്‌നമ്മയുടേത് എന്ന

സംശയത്തിലാണ് ക്രൈം ബ്രാഞ്ച്. ഫോറന്‍സിക് പരിശോധനയില്‍ കേസില്‍ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയ്‌നമ്മയുടെ സഹോദരന്‍ സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും.

ഏറ്റുമാനൂര്‍ സ്വദേശി ജയ്‌നമ്മ തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വീട്ടുവളപ്പില്‍ അസ്ഥികൂടം കണ്ടെത്തിയത്. ക്രൈം

ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്‍ ബിന്ദു തിരോധാന കേസിലെയും പ്രതിയാണ്.