പള്ളിക്കത്തോട് പി.ടി.സി.എം. ഗവ. ഐ.ടി.ഐ.യിൽ വിവിധ ട്രേഡുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

Spread the love

കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ.യിൽ വിവിധ ട്രേഡുകളിലേക്ക് 2025-26 അധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.

താൽപര്യമുള്ളവർ ഓഗസ്റ്റ് രണ്ടിന് മുൻപായി നേരിട്ടെത്തി അപേക്ഷ നൽകണം. പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷിക്കാം. അപേക്ഷ ഫീസ് 100/- രൂപ. വിശദവിവരത്തിന് ഫോൺ: 9539348420, 7907452685