പകൽ സമയത്ത് സ്ഥലവും പരിസരവും നിരീക്ഷിക്കും: രാത്രിയിൽ മോഷണം: സിസിടിവി ഉൾപ്പെടെ മോഷ്ടിച്ച് കടന്നു കളഞ്ഞ് കള്ളുഷാപ്പ് വിരുതൻ എരുമേലി പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം: എരുമേലി തെക്ക് ഇടകടത്തി ആറ്റിറമ്പ് ഭാഗത്തുള്ള ഷാപ്പിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതി എരുമേലി പോലീസിന്റെ പിടിയിലായി. പമ്പാവാലി എരുത്തുവാപ്പുഴ സുരേഷ് മോഹനൻ (30)ആണ് പിടിയിലായത്.

കഴിഞ്ഞ 26ന് രാത്രി ഷാപ്പിൽ അതിക്രമിച്ചു കയറി കൗണ്ടറിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഷാപ്പിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയുടെ ഡി.വി.ആറും വൈഫൈമോഡവും 10 ലിറ്റർ കള്ളും ഉൾപ്പെടെ ഏകദേശം 15,000 /- രൂപയുടെ മുതലുകളാണ് കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.