ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി ജയിലിലടച്ച നടപടിക്കെതിരെ സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു

Spread the love

കോട്ടയം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി ജയിലിലടച്ച നടപടിക്കെതിരെ സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു.

ഛത്തീസ്ഗഡിൽ ഇതിനുമുമ്പും ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ബിജെപി നേതൃത്വം കൊടുക്കുന്ന സർക്കാരുകൾ മതന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ബജ്രംഗദൾ പ്രവർത്തകരുടെ ആക്രമണവും വസ്തുതകൾ അന്വേഷിക്കാതെയുള്ള പൊലീസിന്റെ നടപടികളുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി ബി ബിനു പറഞ്ഞു.

മഹിളാസംഘം ജില്ലാ സെക്രട്ടറി ഹേമലത പ്രേംസാഗർ അധ്യക്ഷയായി. സിപിഐ സംസ്ഥാന കൗൺസിലംഗങ്ങളായ പി കെ കൃഷ്ണൻ, അഡ്വ. വി കെ സന്തോഷ് കുമാർ, ലീനമ്മ ഉദയകുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം, കോട്ടയം മണ്ഡലം സെക്രട്ടറി അഡ്വ. സന്തോഷ് കേശവനാഥ്, ജില്ലാ കൗൺസിലംഗങ്ങളായ ടി സി ബിനോയി, എൻ എൻ വിനോദ്, മനോജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group