പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം: കെപിസിസി അച്ചടക്ക സമിതി അന്വേഷിക്കും.

Spread the love

തിരുവനന്തപുരം: പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം അന്വേഷിക്കാൻ കെപിസിസി അച്ചടക്ക സമിതി.

അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവാദം അന്വേഷിക്കും.

ഫോൺ ചോർത്തലിന് പിന്നിൽ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെ ആണ് അന്വേഷണം. വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കെപിസിസി തിടുക്കപ്പെട്ട് പാലോട് രവിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

അതിന് പിന്നാലെയാണ് വിഷയം വീണ്ടും ഗൗരവത്തിലെടുക്കുന്നത്. ഫോൺ സംഭാഷണം സുഹൃത്തിന് അയച്ചു കൊടുത്തതാണെന്നും വീഴ്‌ച ഉണ്ടായെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ ജലീൽ പറഞ്ഞിരുന്നു.

നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാലോട് രവിയുടെ വിവാദ ശബ്ദരേഖ
ഒറ്റപ്പെട്ട സംഭവമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിൽ മുൻകാലങ്ങളെക്കാൾ പ്രശ്നങ്ങൾ കുറവുള്ള കാലഘട്ടമെന്നും അദ്ദേഹം പ്രതികരിച്ചു.