ഓപ്പറേഷൻ സിന്ദൂർ; സംസാരിക്കാനില്ല; ലോകസഭ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് തരൂർ

Spread the love

ഓപ്പറേഷൻ സിന്ദൂർ വിഷയത്തില്‍ ലോക്സഭയില്‍ ഇന്ന് ചർച്ചകള്‍ക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേല്‍ ചർച്ച. എന്നാൽ കോണ്‍ഗ്രസില്‍ നിന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയില്‍ പങ്കെടുക്കുന്നവരില്‍ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്ന് തരൂർ കോണ്‍ഗ്രസിനെ അറിയിച്ചു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ ഗൗരവ് ഗൊഗോയായിരിക്കും  ചർച്ചക്ക് തുടക്കമിടുക.

വിഷയത്തില്‍ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും നാളെ  ചർച്ചയിൽ പങ്കെടുക്കും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചൂടേറിയ സംവാദങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.