
കോട്ടയം: ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.”മെറിറ്റ് ഈവനിംങ്”
ജൂലൈ 28 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
കോട്ടയം പൊലീസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങ് കെ.ഡി.പി.സി.എസ് പ്രസിഡന്റ് അജിത് ടി.ചിറയില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് എ അനുമോദന പ്രസംഗം നടത്തും.
കെ.ഡി.പി.സി.എസ് വൈസ് പ്രസിഡന്റ് പി.ആർ രഞ്ജിത്ത് കുമാർ സ്വാഗതം ആശംസിക്കും. കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, കെ.പി.ഒ.എ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം മാത്യു പോള്‍, കെ.പി.ഒ.എ സെക്രട്ടറി കെ.സി സലിംകുമാർ, കെ.പി.എ പ്രസിഡന്റ് ബിനു കെ.ഭാസ്‌കർ, കെ.പി.എച്ച്.സി.എ.എസ് ബോർഡ് അംഗം എ.കെ പ്രവീണ്‍, ബോർഡ് അംഗം അനസ് കെ.ടി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group