
കോട്ടയം: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 18. 2 8 ഗ്രാം എംഡിഎംഎ പിടികൂടി.
മലപ്പുറം സ്വദേശി അബ്ദുള്ള ഷഹാസ് (31) 13.64 ഗ്രാം എംഡിഎംഎയുമായി മണർകാട് പോലീസിന്റെ പിടിയിലായത്.
മണർകാട് ബാർ ഹോട്ടലിൽ ഹോട്ടൽ ജീവനക്കാരുമായി തർക്കം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സബ്ഇൻസ്പെക്ടർ സജീറിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഹോട്ടൽ മുറിയിൽ സിപ്‌ലോക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
ഈരാറ്റുപേട്ടയിൽ നിന്ന് 4.640 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരാണ് അറസ്റ്റിലായത്.ഈരാറ്റുപേട്ട വട്ടക്കയം സഹില്‍ (25), ഇളപ്പുങ്കല്‍ യാമിന്‍(28) എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 26ന് ഈരാറ്റുപേട്ട വില്ലേജിൽ ടൗണിന് സമീപം അങ്കാളമ്മൻ കോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ
കാറിൽ വില്പനക്കായി കൊണ്ടുവന്നപ്പോഴാണ് പിടിയിലാവുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്സ് എച്ച് ഓ കെ.ജെ തോമസ്, എസ്.ഐ സന്തോഷ് ടി.ബി, എ.എസ്.ഐ ജയചന്ദ്രന്‍, സിപിഓ മാരായ രാജേഷ് ടി.ആർ, സുധീഷ് എ.എസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത് , പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.