ആറന്മുള വള്ളസദ്യ ഇന്ന്; സദ്യ 250 രൂപയ്ക്ക് ബുക്ക് ചെയ്ത ഭക്തര്‍ക്കുമാത്രം; ആചാര ലംഘനത്തില്‍ ഇടഞ്ഞ് ദേവസ്വം ബോര്‍ഡും പള്ളിയോട സേവാ സംഘവും

Spread the love

പത്തനംതിട്ട: ക്ഷേത്രവളപ്പില്‍ പള്ളിയോടം ഇല്ലാതെ സദ്യ നടത്തരുതെന്ന ആവശ്യം തള്ളി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യ ഇന്ന്.

ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പള്ളിയോടക്കരകള്‍ മുന്നറിയിപ്പ് നല്‍കി. 250 രൂപയ്ക്ക് ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമാണ് വള്ള സദ്യ.

ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ കഴിഞ്ഞദിവസം പള്ളിയോട സേവാസംഘം പ്രവർത്തകർ ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലേക്ക് വഞ്ചിപ്പാട്ട് പാടി പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ ഒരു സദ്യ നടത്താനാണ് ബോർഡ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വള്ളസദ്യയില്‍ ഇടഞ്ഞിരിക്കുകയാണ് ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും. ദേവസ്വം ബോർഡ് വള്ളസദ്യ വാണിജ്യവല്‍ക്കരിക്കുന്നു എന്നാണ് ആരോപണം. ദേവസ്വം ബോർഡിന്‍റെ ഇടപെടല്‍ ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം കത്ത് നല്‍കി.

എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിന് എതിരെയാണ് കത്ത്. കൂടിയാലോചന നടന്നു എന്നും വള്ള സദ്യ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശമുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.