
പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. എല്ലാ ദിവസവും കുറച്ചു മുടി കൊഴിയുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും മുടി കൂടുതൽ കൊഴിയുന്നത് ഭൂരിപക്ഷം പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.
പലപ്പോഴും വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവാണ് തലമുടി കൊഴിച്ചിലിന് കാരണമാകുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ സി

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിറ്റാമിന്‍ സിയുടെ കുറവും തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ സിട്രസ് പഴങ്ങള്‍, ബെറി പഴങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടായേക്കാം. അതുകൊണ്ട് റെഡ് മീറ്റ്, മഷ്റൂം, ഓറഞ്ച് ജ്യൂസ്, മുട്ട, ഫാറ്റി ഫിഷ് തുടങ്ങിയ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
വിറ്റാമിന്‍ ഇ
വിറ്റാമിന്‍ ഇയുടെ കുറവ് കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇതിനെ പരിഹരിക്കാനായി നട്സ്, സീഡുകള്‍, അവക്കാഡോ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ബയോട്ടിൻ (വിറ്റാമിന്‍ ബി7)
തലമുടി വളരാന്‍ ബയോട്ടിൻ (വിറ്റാമിന്‍ ബി7) അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. ഇവയുടെ കുറവും തലമുടി കൊഴിച്ചിലിന് കാരണമാകും. ഇതിനെ പരിഹരിക്കാന്‍ നട്സുകള്‍, വിത്തുകള്‍, മുട്ട, മഷ്റൂം, മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ കഴിക്കാം.
ഫോളിക് ആസിഡ് (വിറ്റാമിന്‍ ബി9)
ഫോളിക് ആസിഡ് അഥവാ വിറ്റാമിന്‍ ബി9 കുറവ് കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇതിനായി ഇലക്കറികള്‍, ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
വിറ്റാമിന്‍ ബി12
വിറ്റാമിന്‍ ബി12 കുറവും തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ പാലുല്‍പ്പന്നങ്ങളും മാംസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
അയേണ്‍
അയേണിന്‍റെ കുറവ് മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇതിനായി ചീര, പയറുവര്‍ഗങ്ങള്‍, മാംസം, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാം.
സിങ്ക്
തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സിങ്ക് സഹായിക്കും. മത്തങ്ങ വിത്തുകള്‍, പയറുവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ചീര തുടങ്ങിയവയിലൊക്കെ സിങ്ക് അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. ഇതിനായി ഫ്ലക്സ് സീഡ്, ചിയാ സീഡ്, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.