കാമുകിക്ക് തൽസമയം ആത്മഹത്യ ദ്യശ്യങ്ങൾ അയച്ച് നൽകി ഇരുപത്തിയഞ്ചുകാരൻ തൂങ്ങി മരിച്ചു
സ്വന്തം ലേഖിക
ചേർത്തല: പെൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് മാളിയേക്കൽ മോഹനന്റെയും സിന്ധുവിന്റെയും മകൻ ശ്രീരാഗ് (25) ആണ് മരിച്ചത്. പെൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത് ശ്രീരാഗ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആത്മഹത്യയുടെ ദൃശ്യങ്ങൾ കണ്ട് സുഹൃത്ത് പ്രതിശ്രുതവരനേയും കൂട്ടി ശ്രീരാഗിന്റെ വീട്ടിലെത്തി വിവരം അറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അതേസമയം ശ്രീരാഗിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് ബന്ധുക്കൾ പട്ടണക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുകയായിരുന്നു ശ്രീരാഗ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ വിട്ടു നൽകും. സംഭത്തിൽ പോലീസ് കേസ് എടുത്തു.