കാറ്റും മഴയും;കോട്ടയത്ത് വൻ നാശനഷ്ടം; 172 വീടുകൾക്ക് ഭാഗികനാശം;കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Spread the love

കോട്ടയം: അതിശക്തമായ കാറ്റിലും മഴയിലും രണ്ടുദിവസത്തിനിടെ ജില്ലയിൽ 172 വീടുകൾക്ക് ഭാഗികനാശം. മേയ് 24 മുതൽ ഇതുവരെ കാറ്റിലും മഴയിലും പ്രകൃതിക്ഷോഭത്തിലും ജില്ലയിൽ 534 വീടുകൾക്ക് ഭാഗികനാശനഷ്ടമുണ്ടായി. രണ്ടുവീടുകൾ പൂർണമായി നശിച്ചു.

രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ ഓരോ ക്യാമ്പാണുള്ളത്. നാലു കുടുംബങ്ങളിലെ 19 പേരാണ് ക്യാമ്പിലുള്ളത്. ശക്തമായ കാറ്റിൽ ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപകമായി മരങ്ങൾ കടപുഴകിയും ചില്ലകൾ വീണും വീടുകൾക്ക് നാശമുണ്ടായി.

നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകളും ലൈനുകളും മരം വീണ് തകർന്നു. ജില്ലയിലെ 54 വില്ലേജുകളിൽ മഴക്കെടുതി നേരിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group