പാലോട് രവിയുടെ ഫോൺസംഭാഷണം; ‘വിശദീകരണം തേടി, ഉചിതമായ നടപടിയെടുക്കും’: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

Spread the love

തിരുവനന്തപുരം: പാലോട് രവിയുടെ ഫോൺസംഭാഷണം ​ഗൗരവമുള്ള വിഷയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എഐസിസി നേതൃത്വത്തെ വിഷയം അറിയിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

സംസ്ഥാന നേതാക്കളുമായും ചർച്ച ചെയ്യുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു. രവിയോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം സംഭാഷണം നിഷേധിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.