ഇൻഡോർ സ്റ്റേഡിയം ഇടിഞ്ഞു വീണിട്ട് 11 വർഷം: അവശിഷ്ടം മാറ്റാത്തതിനാൽ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് തടസം: കാഞ്ഞിരപ്പള്ളിയുടെ കായിക സ്വപ്നങ്ങൾ പൂവണിയുമോ?

Spread the love

കാഞ്ഞിരപ്പള്ളി: നിര്‍മ്മാണം പൂര്‍ത്തിയാക്കി നാലാം മാസം ചെറിയ കാറ്റടിച്ചപ്പോള്‍ നിലംപൊത്തിയ ഇന്‍ഡോര്‍ സ്റ്റേഡിയം പവിലിയന്‍ 11-ാം വര്‍ഷവും അതേപടിയില്‍.
ആന്റോ ആന്റണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ നാലാം മാസം പിന്നിട്ടപ്പോള്‍ ചെറിയ കാറ്റില്‍ നിലം പതിച്ചതാണ്‌ ഇത്‌.

സ്‌റ്റേഡിയത്തിന്റെ തൂണ്‌ നിര്‍മ്മാണത്തിലെ അപാകതയിലാണ്‌ ഇത്‌ നിലം പതിച്ചത്‌. 30 അടി ഉയരവും 28 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച സ്റ്റേഡിയം നിലം പതിച്ചിട്ട്‌ 11 വര്‍ഷം കഴിയുമ്പോഴും ഇതിന്റെ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാനോ പുതിയത്‌ നിര്‍മ്മിക്കുവാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വിജിലന്‍സ്‌ കേസാണ്‌ കാരണമായി പറയുന്നത്‌.

ഗവ. ചീഫ്‌ വിപ്പ്‌ ഡോ:എന്‍ ജയരാജിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പേട്ട ഗവ. ഹൈസ്‌കൂളിന്‌ പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ തുക അനുവദിച്ചുവെങ്കിലും ഇതിന്റെ അവശിഷ്‌ടങ്ങള്‍ കിടക്കുന്നതു കാരണം എസ്‌റ്റിമേറ്റ്‌ എടുക്കുന്നതിനും മറ്റും കഴിഞ്ഞിട്ടില്ല. തകര്‍ന്നു വീണ ഇന്‍ഡോര്‍ സേ്‌റ്റഡിയവും പരിസര പ്രദേശങ്ങളും കാടുപിടിച്ചു കിടക്കുകയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനോടു ചേര്‍ന്നാണ്‌ എം ജി യൂണിവേഴ്‌സിറ്റിയുടെ ബി. എഡ്‌ സെന്‍റ്റര്‍, പേട്ട ഗവ. ഹൈസ്‌കൂള്‍, ഐ.എച്ച്‌.ആര്‍.ഡി കോളേജ്‌ എന്നിവ പ്രവര്‍ത്തിക്കുന്നത്‌. കഴിഞ്ഞ ദിവസം മൂര്‍ഖന്‍ പാമ്പുകള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു. വനം വകുപ്പും അഗ്നിശമന സേനയുമെത്തി ഏറെ പരിശ്രമം നടത്തിയിട്ടും പാമ്പുകളെ കണ്ടെത്താനായില്ല.

കല്‍ക്കെട്ടില്‍ ഇവ ഒളിച്ചു.പാമ്പുകള്‍ക്ക്‌ താവളമായ ഇന്‍ഡോര്‍ സേ്‌റ്റഡിയം പുതുക്കി നിര്‍മ്മിച്ചാല്‍ വോളീബോളിന്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിക്ക്‌ ഇത്‌ ഏറെ പ്രയോജനം ചെയ്യുമെന്ന്‌ നാട്ടുകാര്‍ പറയുന്നു.