
തൃശ്ശൂർ: അസാമാന്യമായ ശാരീരിക കരുത്തുള്ള വ്യക്തിയാണ് കൊടുംക്രിമിനലായ ഗോവിന്ദച്ചാമി.ഗോവിന്ദച്ചാമിക്ക് ഇടതു കൈപ്പത്തി നഷ്ടപ്പെട്ടത് അവിടുത്തെ നാട്ടുകൂട്ടത്തിൽ ഗ്രാമത്തലവന്മാർ വിധിച്ച ശിക്ഷയിലെന്ന് വിവരം ലഭിച്ചിരുന്നെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ. സുരേശൻ. തമിഴ്നാട്ടിൽ സ്ത്രീയെ ക്രൂരമായി ഉപദ്രവിക്കുകയും മാല മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഗോവിന്ദച്ചാമി നാട്ടുകാരുടെ പിടിയിലായി.
വൈകല്യം ഉണ്ടെങ്കിലും സാധാരണ വ്യക്തികൾക്ക് ഉള്ളതിനേക്കാൾ ശക്തി ഗോവിന്ദച്ചാമിയുടെ കൈകൾക്ക് ഉണ്ടെന്നാണ് ഡോക്ടർ പറയുന്നത്. കൂറ്റൻ മതിലിൽ, തുണികൊണ്ടുണ്ടാക്കിയ വടത്തിൽ തൂങ്ങിക്കയറാൻ കഴിഞ്ഞതും ഇതുകൊണ്ടായിരിക്കാം എന്നും അദ്ദേഹം പറയുന്നു. സാധാരണ വ്യക്തികൾ ചെയ്യുന്നതിനെക്കാൾ ഭംഗിയായിത്തന്നെ വൈകല്യമുള്ള കൈയുടെ സപ്പോർട്ടോടെ വലതുകൈകൊണ്ട് ഇയാൾക്ക് ചെയ്യാൻ കഴിയും.
അന്നത്തെ പരിശോധനയിൽ വൈകല്യമുള്ള ഇടതുകൈയുടെ മസിലുകൾക്ക് നല്ല ശക്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൈപ്പത്തി ഇല്ല എന്നതുമാത്രമാണ് ആകെയുണ്ടായിരുന്ന പ്രശ്നം. ആ കൈ ഉപയോഗിച്ചാണ് ട്രെയിനിൽ നിന്ന് വീണ പെൺകുട്ടിയെ എടുത്ത് സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.
ഓടിക്കൊണ്ടിക്കുന്ന ട്രെയിനുകളിൽ പിടിച്ച് തൂങ്ങിക്കയറാനും ചാടിയിറങ്ങാനും ഗോവിന്ദച്ചാമിക്ക് കഴിവുണ്ടായിരുന്നു. ആ കഴിവായിരിക്കാം തുണിവടത്തിൽ തൂങ്ങി മതിലിന് മുകളിലെത്താൻ അയാളെ സഹായിച്ചതും. ട്രെയിനുകളിൽ ഇങ്ങനെ തൂങ്ങിക്കയറിയും തൂങ്ങിയിറങ്ങിയും ഗോവിന്ദച്ചാമിയുടെ ശരീരത്തിന് പുറകിലെ മസിലുകൾക്കും അസാധാരണശക്തിയുണ്ടായിരുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോവിന്ദച്ചാമിയുടെ പേരിൽ സമാനമായ ഒട്ടേറെ പരാതികളുണ്ടായിരുന്നു. ഇടതു കൈപ്പത്തി വെട്ടിമാറ്റാനായിരുന്നു ഗ്രാമത്തലവന്മാരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടത്തിന്റെ തീരുമാനമെന്ന് സുരേശൻ പറഞ്ഞു. എന്നാൽ, സ്കൂട്ടറിന്റെ അറ്റകുറ്റപ്പണി നടത്തവേ കുടുങ്ങി നഷ്ടപ്പെട്ടുവെന്നായിരുന്നു ഗോവിന്ദച്ചാമി പറഞ്ഞിരുന്നത്.
പരോളില്ല, നല്ല ഭക്ഷണമില്ല… ജയിൽജീവിതം മടുത്തു… ജയിൽച്ചാട്ടത്തിന്റെ കാരണം നിരത്തി ഗോവിന്ദച്ചാമി. മൂന്നുതവണ ജയിൽ ചാടാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിന് നൽകിയ മൊഴിയിലുണ്ട്. ‘‘15 വർഷമായി ജയിലിൽ കിടക്കുന്നു. ബലാത്സംഗംമാത്രമാണ് ചെയ്തത്. ഒരു തവണപോലും പരോൾ അനുവദിച്ചില്ല’’ -ഗോവിന്ദച്ചാമി ആവശ്യങ്ങളും പരാതികളും പോലീസിനു മുന്നിൽ നിരത്തി.
ഇരുമ്പഴി മുറിക്കാൻ ഉപയോഗിച്ച അരം മൂന്നുവർഷം മുൻപ് ജയിലിലെ മരപ്പണിക്കാരുടെ പക്കൽനിന്നും മോഷ്ടിച്ചതാണെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. ഇത് സെല്ലിൽ സൂക്ഷിച്ചുവെക്കുകയായിരുന്നു.