
കോട്ടയം: ജയിലിലെ സുരക്ഷാ കരുതല്‍ കര്‍ശനമാക്കാന്‍ ജയില്‍ ഡി.ജി.പിയുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ നിര്‍ദേശം നല്‍കി.
ഒരു മാസം മുന്‍പ് കോട്ടയത്തു നിന്നും മൊബൈല്‍ മോഷണ കേസിലെ പ്രതി ജയില്‍ ചാടയിരുന്നു.
ട്രെയിനുകളില്‍ മോഷണം നടത്തിയിരുന്ന ഇയാളെ പിന്നീട് കണ്ടെത്തിയത് അസമില്‍ നിന്നാണ്.
ജില്ലാ ജയിലില്‍ നിന്നു മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു പേര്‍ ചാടിയതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
കോട്ടയം ജില്ലാ ജയിലിന്റെ ചുറ്റുമതിലിലെ കമ്പിവേലിയ്ക്കു മുകളില്‍ ഷീറ്റുകള്‍ സ്ഥാപിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സി.സി.ടി.വി. നിരീക്ഷണം കര്‍ശനമാക്കാനും സഹതടവുകാരുള്‍പ്പെടെയുള്ളവരില്‍ നിന്നു രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്.
അതേമസയം, ജില്ലയിലെ ജയിലുകളില്‍ നിന്നു തടവുകാര്‍ രക്ഷപ്പെടാതിരിക്കുന്നതു ഭാഗ്യം കൊണ്ടു മാത്രമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ ജയിലിലും പൊന്‍കുന്നം സ്പെഷല്‍ സബ്ജയിലിലും പാലാ സബ് ജയിലിലുമൊക്കെ സൗകര്യങ്ങളേക്കാള്‍ കൂടുതല്‍ അസൗകര്യങ്ങളാണ്.
അരനൂറ്റാണ്ടിലേറെ പഴക്കമുണ്ടു ജില്ലയിലെ മൂന്നു ജയിലുകള്‍ക്കും, എഴുപതിലേത്തെുന്ന പൊന്‍കുന്നം ജയിലാണു പ്രായത്തില്‍ മുന്നില്‍.
കോട്ടയത്ത് 1959ല്‍ സബ്ജയിലായി തുടങ്ങി 2000ല്‍ സ്പെഷല്‍ സബ്ജയിലും 2013ല്‍ ജില്ലാ ജയിലുമായി മാറിയെങ്കിലും അസൗകര്യങ്ങള്‍ ഏറെയും നിലനില്‍ക്കുകയാണ്.
അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ജയിലിലെ വലിയ തലവേദനയാണ് ഉയരം കുറഞ്ഞ മതില്‍. വേണമെന്നുവെച്ചാല്‍ ഒരാള്‍ക്ക് അകത്തുകടക്കാവുന്ന വിധത്തിലാണ് മതിലിന്റെ ഉയരം.
ഉയരം കൂട്ടാന്‍ നടപടിയായെങ്കിലും മതില്‍ മറിഞ്ഞു വീണേക്കാമെന്ന റിപ്പോര്‍ട്ടിനെത്തുടർന്ന് 30 സെന്റിമീറ്റര്‍ കട്ടിയില്‍ കോണ്‍ക്രീറ്റിട്ട് അതിനുമുകളിലാണ് കമ്പിവേലി സ്ഥാപിച്ചിരിക്കുന്നത്.
എന്നാല്‍, അതിനെ മറികടന്നാണ് കഴിഞ്ഞ ദിവസം മോഷണക്കേസ് പ്രതി ചാടിയത്.
നഗരമധ്യത്തില്‍ 55 സെന്റ് സ്ഥലത്താണ് ജയില്‍ സ്ഥിതി ചെയ്യുന്നത്.
15 സെല്ലുകളിലായി 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേരാണ് കഴിയുന്നത്.
ഇതില്‍ എട്ടുപേര്‍ സ്ത്രീകളാണ്. 28 ജീവനക്കാരുമുണ്ട്.
കൂടുതല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് ജയില്‍ മാറ്റാന്‍ ആലോചന തുടങ്ങിയിട്ടു നാളേറെ ആയെങ്കിലും പകരം സ്ഥലം കണ്ടുപിടിക്കാനായിട്ടില്ല.
പാലാ സബ്ജയിലിനു 57 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഇതുവരെ പദവി ഉയര്‍ന്നിട്ടില്ല.
40.45 സെന്റില്‍ സ്ഥിതി ചെയ്യുന്ന ജയിലിന്റെ ശേഷി 20 തടവുകാരാണെങ്കിലും പാര്‍പ്പിക്കുന്നത് 40 പേരെ.
ഇവിടെയുള്ള 15 ജീവനക്കാരും. തടവുകാരുടെ എണ്ണമേറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്.