
മണ്ണാർക്കാട് റൂറല്‍ സർവ്വീസ് സഹകരണ ബാങ്കിന്‍റെ കീഴിലുള്ള നീതി മെഡിക്കല്‍ സെന്‍ററില്‍ മോഷണ ശ്രമം. ഷട്ടറുകള്‍ തകർത്ത് ഗ്ലാസുകള്‍ പൊട്ടിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയിരിക്കുന്നത്.പൈസയൊന്നും നഷ്ടപ്പെട്ടിട്ടില്ല. സിസിടിവിയിലേക്ക് വരുന്ന കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയിലാണ്. ഇന്ന് രാവിലെ പത്രമിടാൻ വന്നയാളാണ് ഷട്ടർ തകർന്ന നിലയില്‍ കണ്ടത്. തുടർന്ന് ബാങ്ക് അധികൃതരേയും, പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സി സി ടി വിയുടെ വയറുകള്‍ മുറിച്ചു മാറ്റിയിട്ടുണ്ട് കൂടാതെ ഇതിന്‍റെ മോണിറ്റർ കാണാതായതായിട്ടുണ്ട്.
ഇവിടത്തെ ദിവസവും കിട്ടുന്ന കളക്ഷൻ ബാങ്കില്‍ അടക്കുന്നതിനാല്‍ പൈസയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് സെക്രട്ടറി അജയകുമാർ പറഞ്ഞു. ഇന്നലെ രാത്രി മണ്ണാർക്കാടും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയായിരുന്നു. ഈ അവസരം മുതലെടുത്താവും നഗരമധ്യത്തിലുള്ള ഈ സ്ഥാപനത്തില്‍ കവർച്ച ശ്രമം ഉണ്ടായിരിക്കുന്നത്. തുടർന്ന് മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടർന്നു.