ലൂർദിയൻ ബാസ്‌കറ്റ്ബോൾ ടൂർണമെൻ്റ് ചൊവ്വാഴ്ച കോട്ടയത്ത് തുടങ്ങും; ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ പി എസ്  ടൂർണമെൻ്റ് ഉത്ഘാടനം ചെയ്യും.

Spread the love

കോട്ടയം: കേരളത്തിലെ പ്രശസ്‌ത ഇൻ്റർസ്‌കൂൾ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പായ ലൂർദിയൻ ബാസ്കറ്റ്‌ബോൾ ടൂർണമെൻ്റ് ജൂലൈ 29 ചൊവ്വാഴ്‌ച ആരംഭിക്കും. കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിലെ ബിഷപ്പ് ചാൾസ് ലവീഞ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ൽ അധികം ടീമുകൾ പങ്കെടുക്കും.

ജൂലൈ 29 ചൊവ്വാഴ്‌ച 2 മണിക്ക് ലൂർദ് സ്‌കൂൾ മാനേജർ റവ. ഫാ. ജേക്കബ് വട്ടക്കാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ പി എസ് 20-ാ മത് ലൂർദിയൻ ബാസ്‌കറ്റ്‌ബോൾ ടൂർണമെൻ്റ് ഉത്ഘാടനം ചെയ്യും. ചടങ്ങിൽ പ്രിൻസിപ്പാൾ റവ. ഫാ. തോമസ് പാറത്താനം, പി.ടി.എ. പ്രസിഡൻ്റ് എസ്. ഗോപകുമാർ, വൈസ് പ്രിൻസിപ്പാൾ ആൻസമ്മ ജോസഫ്, സ്‌കൂൾ ട്രസ്റ്റീ സിജോ സൈമൺ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

ഓഗസ്റ്റ് 01-ാം തിയതി വൈകുന്നേരം 3 മണിക്ക് ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് 6.30 നു നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ വിജിലൻസ് ജഡ്‌ജ് കെ. വി. രജനീഷ് ഉത്ഘാടനം ചെയ്യുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂർണമെന്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച സ്പോർട്സ് വാർത്താ ചിത്രത്തിന് മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും അവാർഡ് നൽകും. ടൂർണ്ണമെന്റ് ദിവസങ്ങളിൽ വരുന്ന പത്രമാധ്യമങ്ങളിലെ ഫോട്ടോകളെ അടിസ്ഥാനമാക്കിയാണ് മികച്ച ചിത്രങ്ങൾക്കുള്ള അവാർഡ് നിർണയിക്കപ്പെടുന്നത്. ഒന്നാം സമ്മാനം 10001 രൂപയും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനം 7501 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 5001 രൂപയും സർട്ടിഫിക്കറ്റും യഥാക്രമം നൽകുന്നതാണ്.

സിബിഎസ്ഇയുടെ ഈ വർഷത്തെ ക്ലസ്റ്റർ ഇലവൻ ബാസ്ക‌റ്റ്ബോൾ ടൂർണമെന്റിന് വേദിയായിരിക്കുന്നത് ലൂർദ് സ്‌കൂളാണ്. കേരളത്തിലെ 8 ജില്ലകളിൽ നിന്നുമായി 124 സ്‌കൂളുകളിൽ നിന്നുള്ള ടീമുകളാണ് ഓഗസ്റ്റ് 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വിശദമായ കാര്യങ്ങൾ പിന്നീട് അറിയിക്കും.