ഈരാറ്റുപേട്ടയിൽ ടാലി അംഗീകൃത പരിശീലന കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ ഉദ്ഘാടനം ചെയ്തു

Spread the love

ഈരാറ്റുപേട്ട : ബിസിനസ്സ് അക്കൗണ്ടിംഗിനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ടാലിയുടെ അംഗീകൃത പരിശീലന കേന്ദ്രം ഈരാറ്റുപേട്ടയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

 

ബസ്റ്റാന്റിന് സമീപമുള്ള ഇല്ലത്തുപറമ്പില്‍ ബില്‍ഡിംഗിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ബിസിനസ്സ് ഉടമകള്‍ എന്നിവര്‍ക്ക് ടാലി – ജി എസ് ടി കോഴ്‌സുകളും പരിശീലനവും നല്‍കുന്ന ഈ സ്ഥാപനം, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്താരാഷ്ട നിലവാരമുള്ള സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

മാസ്റ്റർ അക്കൗണ്ടന്റ്, ടാലി – എസെൻഷ്യൽസ്, എംഎസ് ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, ജിസിസി വാറ്റ്, അഡ്വസിഡി എക്സൽ തുടങ്ങിയ കോഴ്‌സുകളും ബിസ്സിനസ്സ് അക്കൗണ്ടിംഗ് വര്‍ക്കുകള്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ്, ഐടിആര്‍ ഫയലിംഗ് തുടങ്ങിയ സേവനങ്ങളും എം,എച്
എംഎച്ച് അക്കാദമിക്ക് കീഴിൽ പ്രവർത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക – വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പ്രോഗ്രാമിൽ പങ്കെടുത്തു.