
താമരശേരി: വാഹന പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ ആളെ കണ്ടെത്തി
മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് കഴിഞ്ഞ ദിവസം താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും കൊക്കയിലേക്ക് ചാടിയത്.
പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാളെത്തിയ കാറിൽ നിന്നും പോലീസ് മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൻ്റെ ബന്ധുവിന്റെ കാറുമായാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. പോലീസ് ചുരത്തിൽ പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് മുന്നിലെത്തിയത്. പോലീസിനെ കണ്ട് കാറിലെത്തിയ യുവാവ് വാഹനം നിർത്തി താഴേക്ക് എടുത്തുചാടുകയായിരുന്നു.
ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്