എം.സി.റോഡിൽ വീണ്ടും അപകടം: കാർ തട്ടി സ്കൂട്ടർ യാത്രക്കാരൻ ലോറിക്കടിയിൽപ്പെട്ടു: ഗുരുതര പരിക്ക്; അപകടം കോട്ടയം  നാട്ടകം സിമന്റ് കവലയിൽ

Spread the love

നാട്ടകം: എം.സി.റോഡിൽ വീണ്ടും അപകടം. നാട്ടകം സിമന്റ്
കവലയിൽ കാറിൽ തട്ടി ടാങ്കർ ലോറിയ്ക്കടിയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.

കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. പരിക്കേറ്റയാൾ മാന്നാനം സ്വദേശിയാണന്ന് പറയുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം. കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു മൂന്നു വാഹനങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിമന്റ് കവല ഭാഗത്ത് എത്തിയപ്പോൾ ബൈക്ക് കാറിൽ തട്ടുകയും, ലോറിയ്ക്കടയിലേയ്ക്കു വീഴുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ അഭയ ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്ന് എം.സി.റോഡിൽ ഗതാഗത തടസമുണ്ടായി.
എം.സി.റോഡിൽ ഇന്നത്തെ രണ്ടാമത്തെ അപകടമാണിത്. ഇന്നലെ രാത്രി ചിങ്ങവനത്ത് കാറും തടിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.