
കോട്ടയം : ചിങ്ങവനത്ത് തടി ലോറിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു.ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ (40) ആണ് മരിച്ചത്.
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. വിജയകുമാറിന്റ വീട്ടിലെത്താൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് അപകടം.
എം സി റോഡിൽ ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ചാണ് അപകടം.
വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നെത്തിയ കാറിനെ എതിർ ദിശയിൽ നിന്നെത്തിയ തടി ലോറി ഇടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെത്തുടർന്ന് കാർ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ
ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിജയകുമാർ മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്നവരുടെ നില ഗുരുതരമല്ല.
അപകടത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.
ചിങ്ങവനത്ത് ഇലക്ട്രിക്കൽ ജോലികൾ ചെയ്യുകയാണ് മരിച്ച വിജയകുമാർ.