
മണ്ണഞ്ചേരി: കനത്ത മഴയിൽ മണ്ണഞ്ചേരി തമ്പകച്ചുവട്ടിൽ മരം കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിലേക്കാണ് മരം കടം പുഴുങ്ങി വീണത്. ഇതോടെ പോസ്റ്റുകൾ ഒടിഞ്ഞ് അടുത്തുണ്ടായിരുന്ന ഒരു കാറിന്റെയും ടിപ്പറിന്റെയും മുകളിലേക്ക് വീണു. ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.
ആളപായം ഒന്നും തന്നെയില്ല. ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി റോഡിലേക്ക് വീണ മരങ്ങൾ വെട്ടിമാറ്റി. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ഓളം ഗതാഗതം തടസ്സപ്പെട്ടു.
പ്രദേശത്ത് പല സ്ഥലങ്ങളിലും ഇത്തരത്തിൽ അപകടാവസ്ഥയിലായ മരങ്ങളും മരച്ചില്ലകളും നിൽപുണ്ട്. ഉണങ്ങിയ മരങ്ങളും യാത്രക്കാർക്ക് ഭീഷണിയാണ്. നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ യാതൊരുവിധ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group