രുചിയേറും ഉണ്ണിയപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം; റെസിപ്പി നോക്കാം

Spread the love

ഉണ്ണിയപ്പം ഇഷ്ട്മല്ലാത്തവരുണ്ടാവില്ല, അല്ലേ! ഡയറ്റാണേലും ഷുഗര്‍കട്ട് ആണേലും ഉണ്ണിയപ്പം കണ്ടാല്‍ വായില്‍ കൊതിയൂറാത്തവരുണ്ടാകില്ല.ഉണ്ണിയപ്പം എന്നും മലയാളികളുടെ പഴമയുള്ള പലഹാരമാണ്. കുഞ്ഞുങ്ങള്‍ക്ക് കാലങ്ങളായി പകര്‍ന്നു കൊടുക്കുന്ന രുചിയാണിത്.

 

ആവശ്യമായ ചേരുവകള്‍

 

വറുത്ത അരിപൊടി- 1 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മൈദ/ഗോതമ്ബ് പൊടി- 1 കപ്പ്

 

ചെറുപഴം- 3 എണ്ണം

 

പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍

 

റവ – 1 1/2 ടേബിള്‍ സ്പൂണ്‍

 

ശര്‍ക്കര- 500 ഗ്രം

 

വെള്ളം- ആവശ്യത്തിന്

 

നെയ്യ്- ആവശ്യത്തിന്

 

ഏലക്ക പൊടി- 1 ടീസ്പൂണ്‍

 

ഉപ്പ്- ഒരുനുള്ള്

 

തേങ്ങാകൊത്ത്- ആവശ്യത്തിന്

 

വെളിച്ചെണ്ണ- ആവശ്യത്തിന്

 

എള്ള് – ആവശ്യത്തിന്

 

ബേക്കിംഗ് സോഡ

 

തയ്യാറാക്കുന്ന വിധം

 

ഒരു ബൗളിലേക്ക് 1 കപ്പ് വറുത്ത അരിപൊടിയെടുക്കുക അതിലേക്ക് 1 കപ്പ് മൈദയോ അല്ലെങ്കില്‍ 1 കപ്പ് ഗോതമ്ബ് പൊടിയോ ചേര്‍ക്കുക. അതോടൊപ്പം 1 1/2 ടേബിള്‍ സ്പൂണ്‍ റവയും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ആ കൂട്ട് മാറ്റിവെക്കുക.

 

മിക്‌സിയുടെ ജാറില്‍ 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും 1 ടീസ്പീണ്‍ ഏലക്ക പൊടിയും പൊടിച്ചെടുക്കുക. തരിയില്ലാതെ പൊടിച്ചെടുത്ത പഞ്ചസാര-ഏലക്കായ മിശ്രിതത്തോടൊപ്പം 3 ചെറുപഴം കൂടി ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ കുഴഞ്ഞപരിവത്തില്‍ അടിച്ചെടുക്കുക. പഞ്ചസാര, ഏലക്ക പൊടി, പഴം ചേര്‍ത്ത് മിശ്രിതം കട്ടകുത്താതിരിക്കാന്‍ ശ്രദ്ധിക്കുക, ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റിവെക്കുക.

 

500 ഗ്രം ശര്‍ക്കര പൊടിച്ചെടുത്ത് ചുവട് കട്ടിയുള്ള പാത്രമെടുത്ത് അരഗ്ലാസ് വെള്ളത്തില്‍ ശര്‍ക്കര ഉരുക്കിയെടുക്കാം. ഒരു ഫ്രയിങ്ങ് പാനെടുത്ത് അതിലേക്ക് കുറച്ച്‌ നെയ്യൊഴിച്ച്‌ ചൂടാക്കാം, അതിലേക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുത്ത തേങ്ങാക്കൊത്തും എള്ളും ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. തേങ്ങാക്കൊത്ത് ബ്രൗണ്‍ നിറമാവുന്നത് വരെ മൂപ്പിക്കണം.

 

അരിച്ചെടുത്ത ചൂടുള്ള ശര്‍ക്കരപ്പാവും നേരത്തെ തയ്യാറാക്കി വെച്ച പഞ്ചസാര, ഏലക്ക, പഴം ചേര്‍ത്തടിച്ചെടുത്ത മിശ്രിതവും, അരിപൊടിയും മൈദയും ഉപ്പും ചേർത്ത കൂട്ടിലേക്ക് യോജിപ്പിച്ച്‌ മാവുണ്ടാക്കാം. ഈ മാവ് തുടര്‍ച്ചയായി ഇളക്കിയെടുക്കണം. നല്ല രീതിയില്‍ മാവ് യോജിപ്പിച്ചെടുക്കുന്നതിലേക്ക് ആവശ്യാനുസൃതം വെള്ളം ചേര്‍ക്കാം. ഈ മാവിലേക്ക് നേരത്തെ മൂപ്പിച്ചുവെച്ച തേങ്ങാകൊത്ത്, എള്ള് ചേരുവകളുടെ കൂട്ടും കൂടെ ചേര്‍ക്കണം. കുറച്ച്‌ ബേക്കിംഗ് സോഡ കൂടെ ചേര്‍ത്ത് കൊടുത്ത് ഇളക്കി 15 മിനുട്ട് അടച്ചു വെക്കാം.

 

ഉണ്ണിയപ്പ ചട്ടി കഴുകി വൃത്തിയാക്കിയ ശേഷം അടുപ്പത്ത് വെക്കാം. വെളിച്ചെണ്ണ ചൂടായ ശേഷം ഉണ്ണിയപ്പമാവ് സ്റ്റീല്‍ ഗ്ലാസില്‍ എടുത്ത് ഓരോ കുഴിയിലും ഒഴിക്കുക. മാവ് തവിയില്‍യെടുക്കേണ്ടതില്ല. ഗ്ലാസില്‍ എടുക്കുമ്ബോള്‍ പുറത്ത് തൂവാതെ കുഴിയ്ക്കകത്ത് തന്നെ വീഴും. ചെറിയ തീയില്‍ വേണം വേവിച്ചെടുക്കാന്‍. ഒരു പുറം വെന്തു വരുമ്ബോള്‍ സ്പൂണ്‍ ഉപയോഗിച്ച്‌ മറിച്ചിടാം. ഇരുവശവും മൊരിഞ്ഞു കഴിഞ്ഞാല്‍ എണ്ണ വാര്‍ത്തു കോരി എടുത്തു മാറ്റാം. വളരെ രുചികരവും സോഫ്റ്റുമായ ഉണ്ണിയപ്പം റെഡി.