കോട്ടയം നഗരസഭയിൽ ഡെപ്യൂട്ടി സെക്രട്ടറിയു​ടെ മുറിയുടെ സീലിങിലെ പാനൽ ഇടിഞ്ഞുവീണു

Spread the love

കോട്ടയം: കോട്ടയം നഗരസഭയിൽ ഡെപ്യൂട്ടി സെക്രട്ടറിയു​ടെ മുറിയുടെ സീലിങിലെ പാനൽ ഇടിഞ്ഞുവീണു.

ഡെപ്യൂട്ടി സെക്രട്ടറി മുറിയിലില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഡെപ്യൂട്ടി സെക്രട്ടറി ശിവദാസ്​ സെക്രട്ടറിയു​ടെ മുറിയിലേക്കു​ പോയ സമയത്താണ്​ പാനൽ അടർന്നുവീണത്​. രണ്ടു മാസം മുമ്പ്​ കുമാരനെല്ലൂർ സോണൽ ഓഫിസിൽ കോൺക്രീറ്റ്​ സ്ലാബ്​ ഇളകിവീണ്​ സൂപ്രണ്ടിന്​ പരിക്കേറ്റിരുന്നു.