
വിമാനത്താവളം മോഡലില്‍ റെയില്‍വേ സ്റ്റേഷൻ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചതൊന്നും നടന്നില്ലെങ്കിലും പാർക്കിംഗ് ഫീസ് നന്നായി കൂടുന്നുണ്ട്.രണ്ടുദിവസം ബൈക്ക് നിറുത്തിയതിന് ഫീസ് 845 രൂപ. റെയില്‍വേ സ്റ്റേഷൻ പാർക്കിംഗില്‍ നിന്നും റിട്ട. എസ്ഐക്ക് കിട്ടിയ ബില്ലാണിത്. ബൈക്ക് നിങ്ങളെടുത്തോയെന്ന്’ റിട്ട. എസ്.ഐ പറഞ്ഞതോടെയാണ് കരാറുകാരന്റെ തൊഴിലാളികള്‍ വഴങ്ങിയത്.
പ്രീമിയം പാർക്കിംഗ് എന്ന പേരിലാണ് പാർക്കിംഗ് ഏരിയ. ഇരുചക്ര വാഹനങ്ങളോ കാറോ നിറുത്തിയിട്ട് തിരിച്ചുവരുമ്പോൾ വൻതുക കൊടുക്കേണ്ടി വരും.ചോദ്യം ചെയ്താല്‍ ഗുണ്ടകളെ രംഗത്തിറക്കുമെന്ന ഭയത്തില്‍ പലരും തുക നല്‍കി പോവുകയാണത്രെ. ഇത്രയും തുക ഈടാക്കാൻ റെയില്‍വേ അനുവദിച്ചിട്ടുണ്ടെന്ന പേരിലാണ് കരാറുകാരുടെ തൊഴിലാളികള്‍ പറയുന്നത്.
റെയില്‍വേ സ്റ്റേഷനിലെ മറ്റ് പാർക്കിംഗ് സ്ഥലത്ത് രണ്ടുദിവസത്തിന് 60 രൂപ മാത്രമാണ്. ഇവിടെയും വാഹനങ്ങള്‍ മഴ കൊള്ളാതിരിക്കാൻ ഷെഡ്ഡുണ്ട്. ഒരേ കോബൌണ്ടിൽ രണ്ട് തരം പാർക്കിംഗ് ഫീസ്. മധുര സ്വദേശിക്കാണ് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ പാർക്കിംഗ് കരാർ. ഇയാളുടെ കീഴില്‍ ഒരു മാനേജരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ റെയില്‍വേ സ്റ്റേഷനിലെ വിവിധ പാർക്കിംഗ് കേന്ദ്രങ്ങളില്‍ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനെതിരേ വൻ പ്രതിഷേധമുണ്ടായിരുന്നു. രണ്ടുതരം നിരക്ക് അനീതിയാണെന്നാണ് ടൂ വീലേഴ്‌സ് അസോസിയേഷന്റെ പക്ഷം. പടിഞ്ഞാറെ കവാടത്തില്‍ മേയ് മുതലും കിഴക്കുഭാഗത്ത് ജൂണ്‍ ഒന്ന് മുതലുമാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. ജി.എസ്.ടി അടക്കമാണ് ഫീസ് നല്‍കേണ്ടത്.
പാർക്കിംഗ് നിരക്ക്
ഇരുചക്ര വാഹനങ്ങള്‍ക്ക്
സാധാരണ പാർക്കിംഗ്: – 30 രൂപ
പ്രീമിയം പാർക്കിംഗ്: 345 രൂപ
ഹെല്‍മറ്റിന്
ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും 10 രൂപ.
(രണ്ട് സ്ഥലത്തും ഒരേ സൗകര്യം).
പാർക്കിംഗ് നിരക്ക് അമിതമായി കൂട്ടിയതില്‍ ന്യായീകരണമില്ല. കൂടുതല്‍ സൗകര്യങ്ങള്‍ വർദ്ധിപ്പിക്കാതെയാണ് വർദ്ധന. 50 മുതല്‍ 70 ശതമാനം വരെയാണ് വർദ്ധിപ്പിച്ചത്. അമിത നിരക്കുകള്‍ പിൻവലിക്കണം.
– ജയിംസ് മുട്ടിക്കല്‍, ചെയർമാൻ, ടൂ വീലേഴ്‌സ് അസോ.
പാർക്കിംഗ് ഫീസ് കൂടുതലാണെന്ന് പരാതികളുണ്ട്. പരിഹാരമുണ്ടാക്കാനുള്ള ശ്രമം അടുത്ത ദിവസങ്ങളില്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെത്തി കാര്യങ്ങള്‍ അന്വേഷിക്കും.