സെല്ലിലെ കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാൾ; ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗോവിന്ദചാമി

Spread the love

ജയിൽ ചാടാൻ കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാൾ തന്നെയെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി. ജയില്‍ ചാടി മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഗോവിന്ദച്ചാമി ഇക്കാര്യം വ്യക്തമാക്കിയത്.

video
play-sharp-fill

ബ്ലേഡ് നല്‍കിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂർ സെൻട്രല്‍ ജയിലിലെ 10ാം ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലില്‍ ഒരു തടവുകാരൻ കൂടിയുണ്ടായിരുന്നു. രണ്ട് കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ  ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ജയിലിലെ നിർമാണ പ്രവർത്തികള്‍ക്കായി കൊണ്ടുവന്ന ബ്ലേഡാണ് കമ്പി മുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

തടവുകാർ ഉണക്കിയ വസ്ത്രങ്ങളെടുത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.പോലീസുകാർ അന്വേഷണം ഉർജ്ജമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group