
ഈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതല്‍ നടക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെൻഷൻ ലഭിക്കുന്നത്.ഇതിനായി 813 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു.പെൻഷൻ കുടിശ്ശികയില്‍ ഇനി ശേഷിക്കുന്നത് ഒരു ഗഡു കൂടിയാണ്.
26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തുമ്പോൾ, ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയുമാണ് പെൻഷൻ കൈമാറുന്നത്. ഒരാഴ്ച കൊണ്ട് പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നും ധനമന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്.


