
കണ്ണൂർ: സൗമ്യ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രല്‍ ജയിലിലായിരുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.
ജയില്‍ ചാടാൻ ഇയാള്‍ മാസങ്ങള്‍ നീണ്ട തയാറെടുപ്പാണ് നടത്തിയത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമി പോലീസിനോട് വെളിപ്പെടുത്തി.
എന്നാല്‍ ഉപ്പ് ഉപയോഗിച്ച് സെല്ലിന്റെ കമ്പികള്‍ ഇയാള്‍ തുരുമ്പിപ്പിച്ചെന്നും അത് മുറിച്ച് പുറത്തുകടക്കാൻ സഹായിച്ചെന്നും സംശയമുണ്ട്.
സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെനിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു എന്നാണ് കരുതുന്നത്.
ജയില്‍ചാട്ടത്തിനായി ഇയാള്‍ മാസങ്ങള്‍ക്കു മുൻപേ ശരീരഭാരം കുറക്കാൻ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ഇതോടെ ശരീരഭാരം പകുതിയായി. ഇതോടെ രണ്ട് അഴികള്‍ മാത്രം മുറിച്ചാണ് ഇയാള്‍ പുറത്തു കടന്നത്.



