
പത്തനംതിട്ട: ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ആറന്മുള വള്ളസദ്യ നടത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പള്ളിയോടസേവാസംഘം രംഗത്ത്.
ഇത് ആചാരലംഘനമാണെന്ന് കാണിച്ച് സംഘം ദേവസ്വംബോര്‍ഡിന് പള്ളിയോട സംഘം കത്ത് നല്‍കി. ഞായറാഴ്ചകളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ആറന്മുള വള്ളസദ്യ നടത്താനാണ് ബോര്‍ഡ് തീരുമാനം.
എന്നാല്‍ പള്ളിയോട കരകളുടെ കൂട്ടായ്മയായ പള്ളിയോടസേവാ സംഘത്തിന്റെ നേതൃത്വത്തിലാണ് വഴിപാടായി വള്ളസദ്യ നടന്നുവരുന്നത്. ഇതിനിടെയാണ്, താല്‍പര്യമുള്ളവര്‍ക്ക് 250 രൂപ അടച്ച് ഞായറാഴ്ചകളില്‍ സദ്യ ബുക്ക് ചെയ്ത് കഴിക്കാമെന്ന ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തികച്ചും വാണിജ്യ താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് പള്ളിയോട സേവാസംഘം പറയുന്നു.