ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ ; കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്

Spread the love

കണ്ണൂർ : ജയിൽചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ പഴയ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇന്ന് രാവിലെ 9 മണിയോടെ കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് ഇയാളെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. പള്ളിക്കുന്നിലെ സെൻട്രൽ ജയിൽ നിന്ന് നാല് കിലോമീറ്റർ മാറിയാണ്  ഗോവിന്ദച്ചാമിയുമായി സാമ്യമുള്ളയാളെ  കണ്ടത്.

വെള്ളയും കറുപ്പും നിറങ്ങളിലുള്ള വസ്ത്രമാണ് ധരിച്ചത് കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃക്സാക്ഷികൾ ഇയാളുടെ പിന്നാലെ ഓടിയതോടെ തൊട്ടടുത്ത മതിൽ ചാടി ഓടുകയായിരുന്നു. തുടർന്ന് പ്രദേശത്ത് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇയാളെ പിടികൂടിയത്.