
അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, പുകവലിയും മദ്യപാനവും, ഉറക്കമില്ലായ്മ, സമ്മർദം തുടങ്ങി ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ജീവിതശൈലിയാണ് പലരും തുടരുന്നത്. ഇൻസുലിൻ റെസിസ്റ്റൻസും ഉയർന്ന കൊളസ്‌ട്രോളും ഇന്ത്യക്കാരിൽ കൂടുതലാണെന്നതും ഭയപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ, രാവിലെ എഴുന്നേൽക്കുമ്പോൾ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നെഞ്ചുവേദന
ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ് നെഞ്ചുവേദനയാണ്. ഹൃദയസംബന്ധമായ ഈ അസ്വസ്ഥത പലപ്പോഴും നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ അനുഭവപ്പെടുന്ന സമ്മർദ്ദമോ മുറുക്കമോ ആയിട്ടാകാം അനുഭവപ്പെടുന്നത്. അല്ലെങ്കിൽ നെഞ്ചിൽ വലിയ ഭാരമുള്ളതുപോലെ തോന്നിയേക്കാം. ഈ അസ്വസ്ഥത ചെറിയ തോതിൽ വന്നും പോയും ഇരിക്കാം. ചിലപ്പോൾ ഈ വേദന നെഞ്ചിൽനിന്ന് കൈകളിലേക്കും കഴുത്ത്, താടിയെല്ല്, പുറം, വയറ് എന്നിവിടങ്ങളിലേക്കും വ്യാപിക്കാം. ഏതാനും മിനിറ്റുകൾ ഈ വേദന നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
ശ്വാസംമുട്ടൽ
ഉണർന്നയുടനെ ഉണ്ടാകുന്ന ശ്വാസംമുട്ടൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതിനാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. ഹൃദയത്തിന്റെ പമ്പിങ് ശരിയല്ലാതെ വരുന്നതോടെ ശ്വാസകോശം അടഞ്ഞുപോവുന്നതിനു കാരണമാവുന്നു. ഇത് ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. പെട്ടെന്നുണ്ടാകുന്നതും തീവ്രമാകുന്നതുമായ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിന് ഉടനടി വൈദ്യപരിശോധന ആവശ്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രമരഹിതമായ നെഞ്ചിടിപ്പ്
ഉണർന്നയുടൻ ഉണ്ടാകുന്ന വേഗതയേറിയ നെഞ്ചിടിപ്പ് മുന്നറിയിപ്പ് ലക്ഷണമാണ്. Arrhythmias എന്നാണ് ഈ അവസ്ഥയെ പറയുക. രാവിലെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് സ്വാഭാവികമായി കൂടുന്നതിനാൽ നെഞ്ചിടിപ്പ് വർധിച്ചേക്കാം. രാവിലെ തലകറക്കം, നെഞ്ചുവേദന, ക്ഷീണം, ബോധക്ഷയം ഉണ്ടാകുമെന്ന തോന്നൽ എന്നിവയും ഇതേ അവസ്ഥയുടെ ലക്ഷണമാണ്. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.
അസാധാരണമായ ക്ഷീണം
നല്ല രീതിയിൽ ഉറങ്ങിയിട്ടും രാവിലെ കഠിനമായ ക്ഷീണം അനുഭവപ്പെടുന്നത് ശരീരത്തിന് ആവശ്യമായ ഓക്സിജൻ എത്താത്തതിന്റെ സൂചനയാകാം. സാധാരണ തളർച്ചയിൽനിന്ന് വ്യത്യസ്തമാണ് ഈ ക്ഷീണം. അസാധാരണമായ ക്ഷീണത്തോടൊപ്പം ശ്വാസംമുട്ടലോ നെഞ്ചിലെ അസ്വസ്ഥതയോ ഉണ്ടായാൽ വൈദ്യസഹായം തേടാം.