ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങിയതിനെത്തുടര്‍ന്ന് പ്രതിഷേധം; പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പാഞ്ഞെത്തി കുട്ടിയാന; രക്ഷപെട്ടത് തലനാരിഴയ്ക്ക്

Spread the love

കോഴിക്കോട്: കുട്യാടി ചൂരണിയില്‍ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കുട്ടിയാന.

video
play-sharp-fill

സ്ഥലത്ത് പ്രതിഷേധിച്ചുകൊണ്ടിരുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് ആന പാഞ്ഞെത്തിയത്.
ആന വരുന്നത് കണ്ട്‌ ആളുകള്‍ ചിതറി ഓടി. തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും പ്രദേശവാസികള്‍ രക്ഷപെട്ടത്.

ഇന്ന് രാവിലെയാണ് ചൂരണിയിലെ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത്. കൂട്ടം തെറ്റി എത്തിയ കുട്ടിയാനയാണ് ഇവിടെ വീണ്ടും എത്തിയത്. സ്ഥലത്ത് തുടർച്ചയായി കാട്ടാന ശല്യം അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞിരുന്നു.
ചൂരണിയിലെ അങ്കണവാടിക്ക് സമീപത്തായാണ് കുട്ടിയാന തമ്പടിച്ചിരിക്കുന്നത്. ചൂരണിയിലും കരിങ്ങാടുമായി ദമ്ബതികള്‍ ഉള്‍പ്പെടെ ആറ് പേരെ കുട്ടിയാന കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിച്ചിരുന്നു.

ആനയെ മയക്കുവെടി വെച്ച്‌ പിടികൂടാൻ വനംവകുപ്പ് ഉത്തവിട്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രദേശത്ത് ആനയുടെ ആക്രമണം ഉണ്ടായിട്ടും നടപടി എടുക്കാത്തതിന് പ്രതിഷേധിച്ച്‌ പ്രദേശവാസികള്‍ രംഗത്തെത്തി.

ഇതേതുടർന്ന് കുറ്റ്യാടി റെഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു. ആനയെ മയക്കുവെടി വെച്ചാല്‍ മാത്രമേ തങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നാണ് നാട്ടുകാർ പറയുന്നത്.