വിമാനത്തിൽ പ്രായപൂർത്തിയാകാത്തവരുടെ മുന്നില്‍ അശ്ലീലപ്രദർശനം; ദമ്പതിമാർ അറസ്റ്റിൽ

Spread the love

ന്യൂയോർക്ക് : വിമാനത്തില്‍ പ്രായപൂർത്തിയാവാത്ത കുട്ടികള്‍ക്ക് മുൻപില്‍വെച്ച്‌ ശാരീരികബന്ധത്തില്‍ ഏർപ്പെട്ട ദമ്പതി മാർ അറസ്റ്റില്‍.ഇവർക്ക് യാത്രാവിലക്കും ഏർപ്പെടുത്തി.

ന്യൂയോർക്കില്‍നിന്ന് ഫ്ളോറിഡയിലെ സരസോട്ടയിലേക്ക് പുറപ്പെട്ട ജെറ്റ്ബ്ലൂ വിമാനത്തിലാണ് സംഭവം. സഹയാത്രികരായ ഒരു സ്ത്രീയും അവരുടെ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളും നല്‍കിയ പരാതിയിലാണ് ദമ്പതിമാരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടത്. കണക്ടികട്ട് സ്വദേശികളായ ട്രിസ്റ്റ എല്‍ റെയ്ലി (43), ക്രിസ്റ്റഫർ ഡ്രൂ അർനോള്‍ഡ് (42) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജൂലായ് 19-ന് രാവിലെ പത്തരയോടെയാണ് സംഭവം. രംഗം കണ്ട യാത്രക്കാർ വിമാനത്തിലെ ജീവനക്കാരിയെ വിളിച്ച്‌ പരാതി പറയുകയായിരുന്നു. ജീവനക്കാരി ആവശ്യപ്പെട്ടെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകാത്തവരുടെ മുന്നില്‍ അശ്ലീലപ്രദർശനം നടത്തി എന്നു കാണിച്ചാണ് കേസെടുത്തതെന്ന് സരസോട്ട കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. വിചാരണയ്ക്കായി ഓഗസ്റ്റ് 15-ന് സരസോട്ട കൗണ്ടി കോടതിയില്‍ ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രവൃത്തി അംഗീകരിക്കാനാവുന്നതല്ലെന്ന് ജെറ്റ്ബ്ലൂ കമ്പനി അറിയിച്ചു. ഇരുവർക്കും ഇനി ജെറ്റ്ബ്ലൂവില്‍ യാത്രചെയ്യാനാവില്ലെന്നും കമ്പനി അറിയിച്ചു.