മാരകായുധവുമായെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി; യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Spread the love

കോഴിക്കോട്: വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം.
യുവാവ് അറസ്റ്റില്‍.

കോഴിക്കോട് തലക്കുളത്തൂര്‍ കണിയാംകുന്ന് സ്വദേശി മലയില്‍ 29 കാരനായ അസ്ബിനാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്.

മാരകായുധവുമായെത്തിയാണ് അസ്ബിൻ വീടിന്റെ വാതില്‍ തകർത്തത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ കയറിയുള്ള അതിക്രമം ഉണ്ടായത്. വൈകിട്ടോടെ യുവതിയുടെ വീട്ടിലെത്തിയ അസ്ബിന്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറും ടിവിയുമുള്‍പ്പെടെ യുവാവ് അടിച്ചു തകര്‍ത്തു. മാരകായുധവുമായാണ് അസ്ബിൻ വീട്ടിലെത്തിയത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ പ്രജുകുമാര്‍, സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രൂപേഷ് എന്നിവര്‍ ചേര്‍ന്ന് അസ്ബിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍റ് ചെയ്തു.