മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഡിജിപി യ്ക്ക് നിർദ്ദേശം നൽകി

Spread the love

പാലാ: മഹാത്മാഗാന്ധിയെയും അന്തരിച്ച നേതാക്കളെയും അധിക്ഷേപിച്ചു സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട നടൻ വിനായകനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപി യ്ക്ക് നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി ഡിജിപി യ്ക്ക് നിർദ്ദേശം നൽകിയത്.

മഹാത്മാഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ പരാമർശിച്ചാണ്
മോശമായ ഭാഷയില്‍ വിനായകന്‍ ഫേസ് ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.

ഗാന്ധിജിയെ അധിക്ഷേപിച്ചതിനെതിരെ 1950 ലെ നെയിംസ് ആൻ്റ് എബ്ളംസ് ആക്ട്, 197 ലെ നാഷണൽ ഹോണർ ആക്ട് എന്നിവ പ്രകാരം നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നടനെതിരെ സിനിമാതാരസംഘടന നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group