പെറ്റിക്കേസുകളില്‍ തിരിമറി നടത്തി തട്ടിയത് 16 ലക്ഷത്തിലധികം രൂപ; വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്

Spread the love

കൊച്ചി: പെറ്റിക്കേസുകളില്‍ അഴിമതി നടത്തി ലക്ഷങ്ങള്‍ തട്ടിയ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്.

video
play-sharp-fill

മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ശാന്തിനി കൃഷ്‌ണനാണ് തട്ടിപ്പ് നടത്തിയത്.

നാല് വർഷംകൊണ്ട് 16 ലക്ഷത്തിലധികം രൂപയാണ് ശാന്തിനി തട്ടിയത്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് റൈറ്ററായിരുന്ന കാലത്തായിരുന്നു ശാന്തിനി തിരിമറി നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെറ്റിത്തുകയില്‍ തിരിമറി നടത്തി 16,76,650 രൂപയാണ് പൊലീസ് ഉദ്യോഗസ്ഥ കൈക്കലാക്കിയത്. 2018 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.

രസീതിലും രജിസ്റ്ററിലുമുള്‍പ്പെടെ തിരിമറി നടത്തിയാണ് ശാന്തിനി തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.