ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു; കോട്ടയം കുറുപ്പുംതറയിൽ ദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

Spread the love

കോട്ടയം : കുറുപ്പുംതറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു. കാറില്‍ ഉണ്ടായിരുന്ന ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62) ഭാര്യ ഷീബ (58) എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ 11-ഓടെ കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടം.

നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാന്‍ വെട്ടത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. റോഡില്‍ വെള്ളം നിറഞ്ഞിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്ന് ജോസി പറഞ്ഞു.