കുട്ടികളുടെ ആശുപത്രിക്ക് 11 ലക്ഷം രൂപയും ദന്തൽ കോളജിന് 6 ലക്ഷം രൂപയും ഉപകരണം വാങ്ങാൻ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി

Spread the love

കോട്ടയം :-നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ വിവരങ്ങൾ വിലയിരുത്തന്നതിനുള്ള എക്കോ മെഷിൻ, രക്ത സമ്മർദ്ദം പരിശോദിക്കുന്നതിനുള്ള മൾട്ടി പാരാ മോണിറ്റർ എന്നിവ വാങ്ങുന്നതിന് കുട്ടികളുടെ ആശുപത്രിക്ക് (Institute of Child Health )11 ലക്ഷം രൂപയും സ്കാനിങ്ങ് മെഷീൻ വാങ്ങുന്നതിന് ദന്തൽ കോളജിന് 6 ലക്ഷം രൂപയും അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

ജനിച്ച ഉടൻ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും രക്ത സമ്മർദ്ദവും ഈ എക്കോ സ്കാനിങ്ങ്, മൾട്ടിമീറ്റർ എന്നീ മെഷീനുകൾ ഉപയോഗിച്ച് പെട്ടന്ന് കണ്ടുപിടിക്കുവാനും അതിലൂടെ അടിയന്തിര ചികിൽസ നടത്താനും സാധിക്കും.

നവജാത ശിശുക്കളുടെ ശരീരത്തിന് യാതൊരു വിധ ആയാസങ്ങളും ഇല്ലാതെ ഈ മെഷീനുകൾ ഉപയോഗിച്ച് പരിശോധനകൾ നടത്താൻ സാധിക്കുമെന്നുള്ളത് ഇതിൻ്റെ പ്രത്യേകതയാണന്ന് അദ്ദേഹം പറഞ്ഞു.
പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനുള്ള സ്കാനിങ്ങ് മെഷീൻ വാങ്ങാനാണ് ദന്തൽ കോളേജിന് രൂപ അനുവദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളജിന് ഇലക്ടോഫോറസിസ് ഉപകരണം വാങ്ങാൻ നേരത്തെ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.

പാവപ്പെട്ടവരും സാധാരണക്കാരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ വികസനത്തിനായി തുടർന്നുള്ള വർഷങ്ങളിലും അനുവദിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.