സ്ത്രീധനം നൽകിയില്ല; എട്ടുമാസം മാത്രം പ്രായമായ കുഞ്ഞിനെ തലകീഴായി തൂക്കി നടന്ന് അച്ഛന്റെ ക്രൂരത

Spread the love

ഉത്തർപ്രദേശ് : ഉത്തർപ്രദേശില്‍ലെ  റാംപൂരില്‍ സ്ത്രീധനo നൽകാത്തതിന്റെ പേര് പറഞ്ഞ്   എട്ട് മാസം പ്രായമായ  കുഞ്ഞിനോട് അച്ഛന്റെ കൊടും ക്രൂരത. കുഞ്ഞിനെ  അച്ഛന്‍ ഗ്രാമത്തിലൂടെ തല കീഴായി തൂക്കി  നടന്നു. സ്ത്രീധന ലഭിക്കുന്നതിനായി ഭാര്യയുടെ കുടുംബത്തെ സമർദത്തിലാക്കുവാൻ വേണ്ടിയാണ് കുഞ്ഞിനോടു ക്രൂരത കാണിച്ചത്.

വിവാഹം കഴിഞ്ഞത് മുതല്‍ ഭർത്താവ് സഞ്ജുവും ഭർത്താവിന്‍റെ കുടുംബവും സ്ത്രീധനത്തിന്‍റെ പേരില്‍ മർദിക്കാറുണ്ടായിരുന്നു എന്ന് ഭാര്യ സുമൻ പറഞ്ഞു.

രണ്ട് ലക്ഷ രൂപയും കാറുമാണ് സ്ത്രീധനമായി സുമന്‍റെ കുടുംബത്തോട് ഭർത്താവ് സഞ്ജു ആവശ്യപ്പെട്ടത്. ഇത് ലഭിക്കാതായതോടെയാണ് കുഞ്ഞിനെ ഇയാള്‍ തലകീഴായി പിടിച്ച്‌ കൊണ്ട് ഗ്രാമം മുഴുവൻ നടന്നത്.സംഭവത്തില്‍ കുഞ്ഞിന്‍റെ ഇടുപ്പെല്ലിന് പരുക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group