
സ്ഥാനത്ത് വെളിച്ചെണ്ണവില കുതിച്ച് ഉയരുന്നു. വില പിടിച്ചു നിർത്താൻ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ പ്രഖ്യാപനം. കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
28 ന് കൊച്ചിയില്‍ ഭക്ഷ്യ സിവില്‍ സപ്പ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഓണവിപണിയില്‍ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട് ലെറ്റില്‍ ന്യായ വിലക്ക് ലഭ്യമാക്കും. കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നതാണ് കാണുന്നത്.
കഴിഞ്ഞ മാസം 277 രൂപയ്ക്ക് നല്‍കിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നല്‍കുന്നത്. സ്റ്റോക്ക് പരിമിതമാണ്. വെളിച്ചെണ്ണ ഉത്പാദകരുടെയും യോഗം വിളിക്കും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയില്‍ വില്‍ക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയടക്കം നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. കേരളത്തില്‍ നാളികേരം കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു. ചില്ലറ വിപണിയില്‍ വില ലിറ്ററിന് 525ന് മുകളിലെത്തിയതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group