അസഭ്യം പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവം; അയല്‍വാസിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു

Spread the love

വിഴിഞ്ഞം : അസഭ്യം പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജം (54) ത്തെയാണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്.

വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരികത്ത് വീട്ടില്‍ അജുവിൻ്റെയും സുനിതയുടെയും മകളായ അനുഷ(18) യെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജത്തിൻ്റെ മകൻ രണ്ടാം വിവാഹം കഴിക്കുകയും ഇതറിഞ്ഞ് മകൻ്റെ ആദ്യ ഭാര്യ വീട്ടിലെത്തുകയും ചെയ്തിരുന്നു. എന്നാൽ മരിച്ച അനുഷയുടെ വീട്ടുവളപ്പിലൂടെ കയറിയാണ് ഇവർ രാജത്തിൻ്റെ വീടിനടുത്തിയതെന്ന് ഇത് പറഞ്ഞായിരുന്നു അനുഷയെ രാജം അസഭ്യം പറഞ്ഞത്. ഇതില്‍ മനംനൊന്ത അനുഷ വിടിൻ്റെ ഒന്നാം നിലയില്‍ കയറി മുറിയടച്ച്‌ തൂങ്ങിമരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുഷ  ഐടിഐയില്‍ ഒന്നാം വർഷ  വിദ്യാർത്ഥിയാണ്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്.  എസ്എച്ച്‌ഒആർ പ്രകാശ്, എസ്ഐ. ദിനേശ്, എസ് സിപിഒ സാബു, വിനയകുമാർ, സുജിത എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.