മാഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസ് കേറി: സ്ത്രീ ബസ്സിലിരുന്ന് മയങ്ങിപ്പോയി; കെഎസ്‌ആര്‍ടിസി ബസിന്റെ യാത്ര മുടങ്ങി

Spread the love

വടകര: കോഴിക്കോട്ടേക്ക് പോകാൻ മാഹിയില്‍നിന്ന് ബസില്‍ക്കയറിയ സ്ത്രീ ബോധരഹിതയായതോടെ കെഎസ്‌ആർടിസി ബസിന്റെ യാത്ര മുടങ്ങി.

കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് വടകര പുതിയസ്റ്റാൻഡില്‍ എത്തിയപ്പോഴാണ് സ്ത്രീയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. ഇതോടെ കെഎസ്ആർടിസി ബസിന്റെ ട്രിപ്പും മുടങ്ങി.

കോഴിക്കോട് സ്വദേശിയായ സ്ത്രീ മാഹിയില്‍നിന്ന് വടകരയിലേക്കാണ് ടിക്കറ്റെടുത്തത്. വടകരയിലെത്തി ഇവരെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല. അബോധാവസ്ഥയിലാണെന്ന് മനസ്സിലായതോടെ പോലീസിനെ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വനിതാ പോലീസുകാർ ഉള്‍പ്പെടെ സ്ഥലത്തെത്തി സ്ത്രീയെ ബസില്‍ നിന്ന് പുറത്തിറക്കി. ഇവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ബസിലുള്ള മറ്റു യാത്രക്കാരെ മറ്റൊരു കെഎസ്‌ആർടിസി ബസില്‍ കയറ്റിവിട്ടു. ഇതോടെ ഈ ബസിന്റെ യാത്ര മുടങ്ങുകയുംചെയ്തു. അല്‍പ്പം സമയം പിന്നിട്ടപ്പോള്‍ ആ സ്ത്രീയും മറ്റൊരു ബസില്‍ യാത്ര പുനഃരാരംഭിച്ചു.