യോനി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം; ആർത്തവം ആഘോഷിക്കുന്ന ദേവി; ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങൾ ഇങ്ങനെ

Spread the love

ഗുവാഹത്തി:ആർത്തവത്തെ അശുദ്ധിയായിട്ടാണ് പലരും കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകാൻ പാടില്ലെന്നതാണ് വിശ്വാസം. എന്നാൽ ആർത്തവത്തിനെ ആഘോഷിക്കുന്ന ഒരു ക്ഷേത്രം നമ്മുടെ രാജ്യത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

സംഭവം സത്യമാണ്. സാധാരണ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറത്ത് ഇന്നും വ്യത്യസ്തമായി നിലകൊള്ളുന്ന ക്ഷേത്രമാണ് അസമിലെ കാമാഖ്യാ ദേവി ക്ഷേത്രം. സമൂഹത്തില്‍ അബലയെന്ന പേരില്‍ മാറ്റി നിര്‍ത്തുന്ന സ്ത്രീയെ. സ്ത്രീ ശക്തിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അത്ഭുതങ്ങളുടെയും മിത്തുകളുടെയും ഒരു കൂടാരം തന്നെയാണ്. സ്ത്രീ ശരീരത്തെ ശക്തിയായി കണക്കാക്കി ആരാധിക്കുന്ന കാമാഖ്യ ക്ഷേത്രത്തിന്‍റെ നിഗൂഢതകളിലേക്കും വിശ്വാസങ്ങളിലേക്കും!!

കാമരൂപ് കാമാഖ്യാ ക്ഷേത്രം

കാമരൂപ് കാമാഖ്യാ ക്ഷേത്രം അസമിലെ ഗുവാഹത്തിയിലെ നീലാചല്‍ കുന്നിമു മുകളില്‍ ഈ കാലഘട്ടത്തിന്‍റെയും വരാനിരിക്കുന്ന കാലഘട്ടങ്ങളുടെയും വിശ്വാസത്തെ പ്രതിനിധീകരിച്ചിരിക്കുന്ന ക്ഷേത്രമാണ് കാമാഖ്യാ ക്ഷേത്രം.കാമരൂപ് കാമാഖ്യാ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. സതീ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ക്ഷേത്രം കൂടിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യത്യസ്തമായ ക്ഷേത്രം

വ്യത്യസ്തമായ ക്ഷേത്രം സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയുമെല്ലാം കാര്യത്തില്‍ കാമാഖ്യ ക്ഷേത്രം ഏറെ വ്യത്യസ്തമാണ്. താന്ത്രിക വിദ്യകള്‍ പിന്തു‌ടരുന്ന ക്ഷേത്രം മാത്രമല്ല, പ്രതിഷ്ഠയും ഇവിടുത്തെ പൂജകളും മറ്റു രീതികളുമെല്ലാം മറ്റൊരിടത്തും കാണുവാന്‍ സാധിക്കില്ല.

യോനി പൂജ

യോനി പൂജ പല ക്ഷേത്രങ്ങളും സ്ത്രീ പ്രവേശനത്തിന് വിലക്കും നിബന്ധനകളും ഒക്കെ കൊണ്ടുവരുമ്പോഴും അതിനെയൊന്നും വകവയ്ക്കാത്ത, സ്ത്രീ ശരീരത്തെ ഏറ്റവും വിശുദ്ധമായി കണ്ട് അതിനെ പൂജിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന യോനി പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്.

ഐതിഹ്യം ഇങ്ങനെ എന്തുകൊണ്ടാണ് ഈ ക്ഷേത്രത്തില്‍ യോനിയെ പൂജിക്കുന്നത് എന്നതിനുള്ള ഉത്തരം ഐതിഹ്യങ്ങളിലുണ്ട്. തന്റെ പിതാവായ ദക്ഷൻറെ പരിപൂർണ്ണ സമ്മതത്തോടെയല്ലായിരുന്നു സതീദേവി ശിവനെ വിവാഹം ചെയ്തത്. അതിന്റെ പിണക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നു. ഒരിക്കൽ ശിവനോടുള്ള പ്രതികാരമായി ദക്ഷൻ ഒരു യാഗം നടത്തുവാൻ തീരുമാനിക്കുകയും അതിൽ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവൻമാരെയും ക്ഷണിക്കുകയും ചെയ്തു.

ഐതിഹ്യം ഇങ്ങനെ

പിതാവിന്റെ ക്ഷണം ലഭിക്കാതിരുന്നി‌ട്ടും ശിവനെ അവഗണിച്ച പാര്‍വ്വതി യാഗത്തിനു പോയി,എന്നാല്‍ സതീ ദേവിയെ ദക്ഷൻ സ്വീകരിച്ചില്ല എന്നു മാത്രമല്ല അപമാനിക്കുകയും ചെയ്തു. ഇതു താങ്ങുവാൻ വയ്യാതെ ദേവി യാഗഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ ശിവൻ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. ഒടുവിൽ അതിൽ നിന്നും ശിവനെ മോചിപ്പിക്കുവാൻ മഹാവിഷ്ണു ഒടുവിൽ തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതിൽ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇവിടെ ദേവിയുടെ യോനി പ്രതിഷ്ഠിച്ചിരിക്കുന്നതും ആരാധിക്കുന്നതും എന്നാണ് വിശ്വാസം.