കുറ്റിപ്പുറം അമാന ആശുപത്രിയിൽ നഴ്‌സ് ആത്മഹത്യ ചെയ്ത് സംഭവം ; മുൻ ജനറല്‍ മാനേജര്‍ അറസ്റ്റില്‍

Spread the love

മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ മുൻ ജനറല്‍ മാനേജറെ അറസ്റ്റ് ചെയ്തു.

മുൻ ജനറല്‍ മാനേജർ എൻ.അബ്ദുറഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മാനസികപീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപണമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.

കോതമംഗലം സ്വദേശി 20കാരിയായ അമീനയാണ് ജീവനൊടുക്കിയത്. ഗുളികകള്‍ കഴിച്ച്‌ അബോധാവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെ ജോലി ചെയ്തിരുന്നവരാണ് മുൻ ജനറല്‍ മാനേജറുടെ മാനസിക പീഡനമാണ് മരണകാരണമെന്ന ആരോപണവുമായി രംഗത്തുവന്നത്. പരാതി ഉയർന്നതോടെ ആശുപത്രി ഇടപെട്ട് അബ്ദുറഹ്മാനെ പിരിച്ചുവിട്ടിരുന്നു.